തൊടുപുഴ: തൊടുപുഴ കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായ വഴിത്തിരിവ്. കൊല ചെയ്തവരെ പൊലീസ് തിരിച്ചറിഞ്ഞു. കൊലപാതകത്തിലെ മുഖ്യപ്രതിയാണ് പിടിയിലായിരിക്കുന്നത് അടിമാലിയിലെ വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ് പിടിയിലായത്. കൊലപാതകങ്ങളില്‍ നേരിട്ട് പങ്കെടുത്ത ആളാണ് പിടിയിലായത്. രണ്ടുപേര്‍ ചേര്‍ന്നാണ് കൂട്ടക്കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ടാമനുവേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കി.
Read Also : തൊടുപുഴ കൂട്ടക്കൊലപാതകം : പുറത്തുവരുന്നത് അവിശ്വസനീയ വിവരങ്ങള്‍
കൊലപാതകവിവരം പുറത്തറിഞ്ഞ് നാല് ദിവസത്തിനകമാണ് കൊലയാളികളില്‍ ഒരാള്‍ പൊലീസിന്റെ പിടിയിലായത്. കസ്റ്റഡിയിലെടുത്ത നാല് പേരെ നേരത്തെ വിട്ടയച്ചിരുന്നു. മൊബൈല്‍ ഫോണുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്.
റൈസ്പുള്ളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇക്കാര്യത്തിനായി സമീപകാലത്ത് കൃഷ്ണന് തമിഴ്നാട്ടിലെ ആണ്ടിപ്പെട്ടിയിലേക്ക് യാത്ര ചെയ്തിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments