തൊടുപുഴ: തൊടുപുഴ കൂട്ടക്കൊല കേസിലെ മുഖ്യപ്രതി അനീഷിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. കമ്പകക്കാനം കാനാട്ട് കൃഷ്ണനെയും കുടുംബത്തെയും കൊന്നു കുഴിച്ചുമൂടിയ കേസിൽ മുഖ്യപ്രതി അടിമാലി കൊരങ്ങാട്ടി ആദിവാസിക്കുടിയില്‍ തേവര്‍ക്കുന്നേല്‍ അനീഷ്(30) ബുധനാഴ്ചയാണ് പോലീസ് പിടിയിലായത്. ജില്ലാ സെഷന്‍സ് കോടയില്‍ ഹാജരാക്കിയ പ്രതിയെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. മറ്റൊരു പ്രതി തൊടുപുഴ കാരിക്കോട് സാലി ഭവനില്‍ ലിബീഷിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
അനീഷിനെ ഇന്നലെ അടിമാലിയിലെ താമസസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിന് പോലീസ് ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം നടന്നില്ല. ഇന്നു രാവിലെ അടിമാലിയിലും തുടര്‍ന്ന് കമ്പകക്കാനത്തെ കൃഷ്ണന്റെ വീട്ടിലും എത്തിച്ച് തെളിവെടുക്കുമെന്ന് അന്വേഷണ ഉദ്യേഗസ്ഥര്‍ പറഞ്ഞു.
ALSO READ: കമ്പകക്കാനം കൂട്ടക്കൊല : പ്രതികള്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ കന്യകാത്വ പരിശോധന നടത്തി
കൂട്ടക്കൊലയ്ക്ക് ശേഷം പ്രതികള്‍ മൃതദേഹങ്ങളോട് ക്രൂരത കാട്ടിയതായും പോലീസ് പറഞ്ഞു. നാലുപേരെയും കൊലപ്പെടുത്തിയശേഷം പ്രതികള്‍ മൃതദേഹങ്ങള്‍ വികൃതമാക്കാന്‍ ശ്രമിച്ചിരുന്നു. കൂട്ടക്കൊലക്ക് പിന്നിലും, മൃതദേഹങ്ങള്‍ മറവുചെയ്യാനും കൂടുതല്‍പേര്‍ പ്രതികളെ സഹായിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും ഇടുക്കി എസ്.പി ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments