മുംബൈ: പരിഭ്രാന്തി പരത്തി ലോക്കല്‍ ട്രെയിനില്‍ പച്ചിലപ്പാമ്പ്. വ്യാഴാഴ്ച്ച രാവിലെയാണ് മുംബൈയിലെ സബര്‍ബന്‍ ലോക്കല്‍ ട്രെയ്‌നിലെ സെക്കന്‍ഡ് ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ പച്ചിലപ്പാമ്പിനെ കണ്ടത്. ട്രെയിനില്‍ യാത്രക്കാര്‍ പിടിച്ചു നില്‍ക്കുന്ന കമ്പിയിലൂടെ ഇഴഞ്ഞ് നീങ്ങുകയായിരുന്നു പാമ്പ്. യാത്രക്കാര്‍ ഭയന്ന് പുറകോട്ട് മാറാന്‍ ശ്രമിച്ചത് തിക്കിനും തിരക്കിനുമിടയാക്കി. ഒടുവിൽ പരിഭ്രാന്തരായ യാത്രക്കാര്‍ ട്രെയിന്‍ ചെയിന്‍ വലിച്ചു നിര്‍ത്തി. ട്രെയിന്‍ നിര്‍ത്തിയതോടെ യാത്രക്കാരില്‍ ചിലര്‍ പുറത്തേക്കിറങ്ങി. അപ്പോഴേക്കും റെയില്‍വേ ഉദ്യോഗസ്ഥരെത്തി പാമ്പിനെ നീക്കം ചെയ്തു. ഇത് യാത്രക്കാരില്‍ ആരോ തന്നെ ഒപ്പിച്ച പണിയാണെന്നാണ് റെയില്‍വേ പോലീസിന്റെ സംശയം. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.
Read also: ബോട്ട് സവാരിക്കിറങ്ങിയ കുടുംബത്തിന് ഭീക്ഷണിയായി വിഷപ്പാമ്പ് ; പിന്നീട് സംഭവിച്ചത്
#Watch: Vine snake found in Titwala-CSMT local train; frightened commuters pulled the chain at Thane. pic.twitter.com/vAuR6IBSoY
— Mumbai Mirror (@MumbaiMirror) August 2, 2018
Post Your Comments