
കശ്‌മീര്‍: കത്വ പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട പോരാടിയ സാമൂഹ്യപ്രവര്‍ത്തകന്‍ സ്ത്രീ പീഡനക്കേസില്‍ അറസ്റ്റില്‍.അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ താലിബ് ഹുസൈനാണ് അറസ്റ്റിലായിരിക്കുന്നത്. റണ്‍ബീര്‍ പീനല്‍ കോഡിലെ പീഡനത്തിലുള്ള സെക്ഷന്‍ 376 പ്രകാരമാണ താലിബ് ഹുസൈനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 30 വയസ്സുള്ള യുവതിയെ പീഡിപ്പിച്ചു എന്നാണ് കേസ്. ഇയാളുടെ ബന്ധു കൂടിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്‌ചയാണ് താലിബിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
ജമ്മു കാശ്‌മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ പെണ്‍കുട്ടിക്കായി നീതി ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തെ മുന്നില്‍ നിന്ന് നയിച്ച വ്യക്തിയായിരുന്നു താലിബ്. ചാഡ്വ കാടുകളില്‍ കാലികളെ മേയ്ക്കവെ തന്നെ നിലത്ത് തള്ളിയിട്ട താലിബ് തന്നെ പീഡിപ്പിച്ചുവെന്നും സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. കഴിഞ്ഞ ജൂണില്‍ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് ഇയാളുടെ മുന്‍ഭാര്യയും താലിബിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Post Your Comments