കാശ്മീർ : കത്വയിൽ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ പ്രതിയുടെ കുറ്റസമ്മതം. മകന് വിശാല്‍ ബലാത്സംഗത്തില്‍ ഉൾപ്പെട്ടതോടെയാണ് പെൺകുട്ടിയെ കൊല്ലാൻ നിർദ്ദേശം നൽകിയതെന്ന് കേസിലെ മുഖ്യ പ്രതി സാഞ്ജിറാം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ഒളിപ്പിക്കാന്‍ മാത്രമായിരുന്നു പദ്ധതി. എന്നാല്‍ തട്ടിക്കൊണ്ട് വരുന്ന സമയത്ത് കാട്ടില്‍വെച്ച് തന്നെ കുട്ടിയെ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി ബലാത്സംഗം ചെയ്തുവെന്ന് താന്‍ അറിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷമാണെന്ന് സാഞ്ജിറാം പോലീസിനോട് പറഞ്ഞു. താന്‍ കേസില്‍ പെടുമെന്നറിഞ്ഞ സമയത്താണ് വിശാലും തന്നോടൊപ്പം ക്ഷേത്രത്തിനകത്ത് വെച്ച് കൂട്ടിയെ ബലാല്‍സംഗം ചെയ്തതായി പ്രതി പറഞ്ഞത്. തുടർന്നാണ് പെൺകുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
also read:കത്വ സംഭവം: വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ദീപക് ശങ്കര നാരായണനെതിരെ ജാമ്യമില്ലാ വകുപ്പുകൾ
കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പേര്‍ക്കെതിരേയും പ്രത്യേകം കുറ്റപത്രമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ട് പോവല്, കൊലപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കേസുകളാണ് സാഞ്ജിറാമിനെതിരേ ചുമത്തിയിരിക്കുന്നത്.തട്ടിക്കൊണ്ടുപോകലിന് സുഹൃത്ത് മാനുവിനെതിരേയും തട്ടികൊണ്ട് പോവലിനാണ് കേസ്. പോലീസ് ഉദ്യോഗസ്ഥന് അടക്കം മറ്റ് മൂന്ന് പേര്‍ക്കെതിരെ ഇതോടൊപ്പം ബലാത്സംഗക്കേസും ചുമത്തിയിട്ടുണ്ട്.
Post Your Comments