Latest NewsIndia

കത്വ പെണ്‍കുട്ടിയെക്കുറിച്ച് അശ്ലീല പോസ്റ്റിട്ട മലയാളിയ്ക്ക് ജാമ്യമില്ല

തൃശൂര്‍•കാശ്മീരിലെ കത്വയില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ അശ്ലീല പോസ്റ്റിട്ട മലയാളി യുവാവിന് കോടതി മുന്‍‌കൂര്‍ രാജ്യം നിഷേധിച്ചു. കല്ലൂർ മുട്ടിത്തടി കരുതാലിക്കുന്നേൽ അനുകൃഷ്ണ (22) യുടെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് കോടതി തള്ളിയത്.

പെൺകുട്ടിയുടെ ചിത്രം ഉപയോഗിച്ച് അശ്ലീല പോസ്റ്റ് ഉണ്ടാക്കുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. കല്ലൂർ സ്വദേശി ജിതേഷ് ആണ് ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. മതസ്പർധ വളർത്താൻ ശ്രമിച്ചെന്നും ജിതേഷ് പരാതിയില്‍ ആരോപിച്ചിരുന്നു.

പെൺകുട്ടിയെ പീഡനത്തിനിരയാക്കിയവരേക്കാൾ മോശമായ പ്രവൃത്തിയാണു പ്രതി ചെയ്തതെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി പ്രതിയ്ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button