![muhammed shami](/wp-content/uploads/2018/04/shami-wife.png)
കൊല്‍ക്കത്ത: കത്വ പെണ്‍കുട്ടി നേരിട്ടതിന് സമാനമായ അനുഭവങ്ങളാണ് തനിക്കുണ്ടായതെന്ന് മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍. കത്വ പെണ്‍കുട്ടിയെ പോലെ തന്നെയും ബലാത്സംഗത്തിന് ശേഷം കൊല്ലാനായിരുന്നു ഷമിയുടെ കുടുംബം പദ്ധതിയിട്ടിരുന്നത്. പക്ഷെ താൻ താൻ അതിനെ ധൈര്യത്തോടെ നേരിട്ടു. അതുകൊണ്ടാണ് ഇന്നും ജീവിച്ചിരിക്കുന്നത്.
also read: കത്വ പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി
കത്വ ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹസിന്‍. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് തീര്‍ച്ചയായും ശിക്ഷ ലഭിക്കണമെന്നും ഹസിന്‍ പറഞ്ഞു. ഷമിയില്‍ നിന്നും പ്രതിമാസം 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹസിന്‍ ജഹാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.
Post Your Comments