Latest NewsKeralaNewsIndia

മുഖ്യമന്ത്രിക്കെതിരെ കേസെടുത്തുവെന്ന് പ്രചരണം; സത്യാവസ്ഥ ഇതാണ്

തൃശൂര്‍: ക്രൂര ബാലസംഗത്തിനിരയായി കൊല്ലപ്പെട്ട കത്വ പെൺകുട്ടിയുടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തതിന്‌ മുഖ്യമന്ത്രിക്കെതിരെ കേരളാ പൊലീസ് കേസെടുത്തുവെന്ന വാർത്ത വ്യാപകമായി പ്രചരിക്കുകയാണ്‌. ബിജെപി തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി അഡ്വ.കെ.കെ. അനീഷ്‌കുമാര്‍ നല്‍കിയ പരാതിയെ തുടർന്ന് തൃശൂര്‍ പൊലീസ് മുഖ്യമന്ത്രിക്കെതിരെ കേസെടുത്തുവെന്ന തരത്തിലാണ് വർത്തകൾ വന്നത്. വാർത്ത ചർച്ചയതോടെ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി തൃശൂര്‍ പൊലീസ് കമ്മീഷണര്‍ രാഹുല്‍ ആര്‍ നായര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

also read: പിണറായി സർക്കാരിനെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ബിജെപി തീരുമാനം

മുഖ്യമന്ത്രിക്കെതിരെ തൃശൂര്‍ പൊലീസ് കേസെടുത്തുവെന്ന വാർത്ത വ്യാജമാണ്. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ചിത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തിരുന്നു. പീഡനസംഭവങ്ങളില്‍ ഇരകളുടെ ചിത്രവും പേരും പ്രസിദ്ധപ്പെടുത്തരുതെന്ന സുപ്രീംകോടതി നിർദ്ദേശം നിലനിൽക്കെയായിരുന്നു ഇത്. മുഖ്യമന്ത്രിക്കെതിരെ കേസെടുത്തുവെന്ന പ്രചരണം അടിസ്ഥാനമില്ലെന്നാണ് തൃശൂര്‍ കമ്മീഷണര്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button