
ഹര്‍ദാസ്പൂര്‍: പ്രണയ വിവാഹം ചെയ്ത ദമ്പതികളോട് ബന്ധുക്കള്‍ ചെയ്തത് കൊടും ക്രൂരത. മധ്യപ്രദേശിൽ അലിരാജ്പൂര്‍ ജില്ലയിലെ ഹര്‍ദാസ്പൂര്‍ എന്ന ഗ്രാമത്തിൽ കുടുംബത്തിന്റെ പേര് കളങ്കപ്പെടുത്തി എന്നാരോപിച്ച് പ്രണയിച്ച് വിവാഹം കഴിച്ച മകളെയും ഭര്‍ത്താവിനെയും മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കയാണുണ്ടായത്. പെണ്‍കുട്ടിയുടെ മുടിയും ഇവര്‍ മുറിച്ചെടുത്തു. ശേഷം പെണ്‍കുട്ടിയും ഭർത്താവും നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും രണ്ട് അമ്മാവന്മാര്‍ക്കും മറ്റു മൂന്നുപേര്‍ക്കുമെതിരെ കേസെടുത്തു. രണ്ടുപേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
Also read : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അമ്മയായി; അയല്‍വാസിയായ കാമുകന്‍ ഒളിവില്‍
Post Your Comments