
കൊച്ചി: കൊച്ചിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അമ്മയായി. കടുത്ത വയറുവേദനയനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം, നാലാം മാസം വീട്ടുകാര്‍ അറിഞ്ഞത് എന്നാണ് വിവരം. അബോര്‍ഷന്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും, പെണ്‍കുട്ടിയുടെ ആരോഗ്യം മോശമായതിനാൽ ആ ശ്രമവും പാളി. ഇതോടെ നാണക്കേട് ഭയന്ന് വീട്ടുകാർ വിവരം ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു. തുടർന്ന് രണ്ടാഴ്ച മുൻപ് പെൺകുട്ടി വീട്ടിൽ പ്രസവിച്ചു.
ALSO READ: 46കാരനൊപ്പം ഒളിച്ചോടിയ 16കാരിക്ക് സംഭവിച്ചതിങ്ങനെ; നടന്നത് നാടകീയ സംഭവങ്ങള്‍
പിന്നീട് ശിശുഭവനിലേക്ക് മാറ്റിയ പെണ്‍കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടേയും കുഞ്ഞിന്റേയും ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.23 കാരനും അമ്മയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അടുത്തേക്ക് എത്തിയിരുന്നു. കുഞ്ഞിനെയും 16 കാരിയേയും 23 കാരന് ഒപ്പം വിടണമെന്ന ആവശ്യവുമായായിരുന്നു ഇവര്‍ വന്നത്. ചൈല്‍ഡ് ലൈനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവത്തിൽ പൊലീസ് കേസെടുത്തു. അയല്‍വാസിയായ യുവാവിനെതിരേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments