തിരുവനന്തപുരം: ഫോര്‍മലിൻ ചേർക്കുന്നത് കണ്ടെത്തിയതോടെ മീനിൽ പുതിയ രാസവസ്തു ചേര്‍ക്കുന്നതായി സംശയം. എളുപ്പത്തില്‍ കണ്ടെത്താനാകാത്തവിധം പുതിയ രാസവസ്തു ചേർക്കുന്നതായാണ് വിവരം. മീന്‍ കേടാകാതിരിക്കാന്‍ സില്‍വര്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ലായനി തളിക്കുന്നതായാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചു.
ALSO READ: വിഷ മീൻ വീണ്ടും കേരളത്തിലേക്ക്
ഈ രാസവസ്തു എളുപ്പത്തില്‍ കണ്ടെത്താന്‍ നിലവില്‍ മാര്‍ഗങ്ങളില്ല. എറണാകുളത്തെ ചില രാസവസ്തു വില്‍പ്പനശാലകളില്‍നിന്ന് ബോട്ടുകാര്‍ കൂടിയ അളവില്‍ നിരന്തരം വാങ്ങിപ്പോകുന്നുണ്ട്. ഇതാണ് സംശയത്തിനു കാരണം. അണുനാശിനിയായി ഉപയോഗിക്കുന്ന സില്‍വര്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് മീനില്‍ ഉപയോഗിച്ചാല്‍ കേടാകാതിരിക്കുമോ എന്നതിലും വ്യക്തതയില്ല. ഇവ കണ്ടെത്താനുള്ള പരിശോധന അനലിറ്റിക്കല്‍ ലാബില്‍ തുടങ്ങി കഴിഞ്ഞു.
Post Your Comments