
അഞ്ചല്‍ : അഞ്ചല്‍ വിളക്കുപാറയില്‍ ആഴ്ചകള്‍ പഴക്കമുള്ള മത്സ്യങ്ങള്‍ പിടികൂടി. വിളക്കുപാറയില്‍ ഫുഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് 45 കിലോ വരുന്ന അഴുകിയ മത്സ്യം പിടികൂടിയത്. വിളക്കുപാറ മേഖലയില്‍ പിക്കപ്പ് വാഹനത്തില്‍ മത്സ്യ വില്‍പ്പന നടത്തുന്നതിനിടെയാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പഴകിയ മീനുകള്‍ പിടിച്ചെടുത്തത്.
Read Also : തന്റെ പ്രസ്താവന വളച്ചൊടിച്ചു : മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് താനെന്നു ശശി തരൂർ
ഫോര്‍മാലിന്‍ പോലുള്ള രാസവസ്തുക്കള്‍ ചേര്‍ത്താണ് ആഴ്ചകള്‍ പഴക്കമുള്ള മീനുകള്‍ ഈ മേഖലയില്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരുന്നത്. മായം കലര്‍ന്നതും പഴക്കമുള്ളതുമായ മീനുകള്‍ പ്രദേശത്ത് വില്‍ക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. ഏരൂര്‍ ,പത്തടി കേന്ദീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍ മത്സ്യ വ്യാപാര കേന്ദ്രത്തില്‍ നിന്നാണ് ചെറുകിട മത്സ്യവ്യാപരികള്‍ ഇത്തരത്തിലുള്ള മത്സ്യം വില്‍പ്പനയ്ക്കായി എത്തിച്ചത്. അതിനാല്‍ ഇവിടെയും പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചുകളഞ്ഞു. വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്ന് ഫുഡ് സേഫ്റ്റി അധികൃതര്‍ പറഞ്ഞു
Post Your Comments