കോട്ടയം: സീസണ്‍ അല്ലാതിരുന്നിട്ടും സംസ്ഥാനത്ത് കിളിമീൻ വിൽപ്പന വ്യാപകം. കിളിമീന്‍ കഴിച്ചവര്‍ക്ക് ഛര്‍ദിയും നിലയ്ക്കാത്ത വയറിളക്കവും ആണ് ഉണ്ടാകുന്നത്. കിളിമീന്‍ തല്‍ക്കാലത്തേക്ക് ഉപയോഗിക്കരുതെന്ന് ജനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാടി, നീണ്ടകര, ശക്തികുളങ്ങര എന്നിവിടങ്ങളില്‍നിന്നു കഴിഞ്ഞദിവസം കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് കിളിമീൻ അഥവാ ചെങ്കലവ ലഭിച്ചിരുന്നില്ല. ഇത് ചെങ്കലവയുടെ സീസണ്‍ അല്ലെന്ന് തൊഴിലാളികളും വ്യക്തമാക്കിയിരുന്നു.
തൂത്തുക്കുടി, മംഗലാപുരം തുടങ്ങിയ പ്രദേശങ്ങളില്‍നിന്നാണ് വന്‍തോതില്‍ സംസ്ഥാനത്തേക്ക് മീന്‍ എത്തുന്നത്. ഇതിനിടെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ മീനുകളില്‍നിന്ന് ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു. രാസപരിശോധനാ ലാബ് സൗകര്യം കുറവായതും പരിശോധനയ്ക്ക് തിരിച്ചടിയായി. എന്നാൽ ലാബ് പരിശോധനാ റിപ്പോര്‍ട്ട് പലപ്പോഴും നിരാശാജനകമാണെന്നാണ് ജില്ലാ ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. അതുകൊണ്ടുതന്നെ കിളിമീൻ കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Post Your Comments