കൊച്ചി : മരം വെട്ടുന്ന പണിക്കിടയിൽ വെറുതെ ഒന്നു പാടിയതാണ് രാകേഷ് ഉണ്ണി . അതോടെ സോഷ്യൽ മീഡിയയിൽ വൈറലായി രാകേഷും രാകേഷിന്റെ പാട്ടും. കമൽ ഹാസന്റെ വിശ്വരൂപത്തിലെ ശങ്കർ മഹാദേവൻ പാടിയ പാട്ടായിരുന്നു രാകേഷ് പാടിയത്.
പാട്ട് കേട്ട് കമൽ ഹാസൻ രാകേഷിനെ നേരിട്ട് കണ്ട് അഭിനന്ദിച്ചു. ശങ്കർ മഹാദേവൻ ഫോൺ വിളിച്ച് അഭിനന്ദിച്ചതിനോടൊപ്പം രാകേഷിനൊപ്പം പാടണമെന്നും അറിയിച്ചു. ഒടുവിൽ ശങ്കർ മഹാദേവൻ എന്ന പ്രതിഭയ്ക്കൊപ്പം രാകേഷിന് പാടാൻ അവസരം ലഭിച്ചു. സംഭവത്തെക്കുറിച്ച് രാകേഷ് പറയുന്നതിങ്ങനെ.
Read also:കേന്ദ്ര ജീവനക്കാര്‍ക്ക് വിദേശരാജ്യ സന്ദര്ശനമൊരുക്കുന്നു
‘എന്നെ വിളിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. ഇന്നലെ പെട്ടെന്നാണ് കോൾ വന്നത്. മൂന്ന് പാട്ട് പാടി. അതിലൊരെണ്ണം അദ്ദേഹത്തോടൊപ്പമാണ് പാടിയത്.” രാകേഷ് പറയുന്നു. ഇന്നലെ കൊച്ചിയിലെ ഹയാത് ഹോട്ടലിൽ വച്ച് നടന്ന സംഗീത പരിപാടിയിലാണ് ശങ്കർ മഹാദേവൻ ഒപ്പം പാടാൻ രാകേഷിനെ വിളിച്ചത്. ഇതോടെ ഗോപി സുന്ദർ ഉൾപ്പെടെ നിരവധി സംഗീത സംവിധായകർക്കൊപ്പം പാടാനും രാകേഷിന് ക്ഷണം ലഭിച്ചു.
Post Your Comments