KeralaLatest News

പങ്കാളിയെ നടുറോഡിൽ വെട്ടിക്കൊന്ന കേസ്: പ്രതി രാകേഷ് തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: വഴയിലയില്‍ പങ്കാളിയെ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. പൂജപ്പുര ജില്ലാജയിലിലാണ് പ്രതി രാകേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ രണ്ടരയോട് കൂടി ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ട ഇയാൾ ശുചിമുറിക്കുള്ളിൽ ഉടുമുണ്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് പത്തനംതിട്ട സ്വദേശി സിന്ധുവിനെ ഇയാൾ നടുറോഡിലിട്ട് വെട്ടിക്കൊന്നത്.

റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ, രാകേഷ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സിന്ധുവിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും കുട്ടികളുമുള്ള രാകേഷ്,

സിന്ധുവുമായി അടുപ്പത്തിലായതോടെ പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്തെത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു. അടുത്തിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തന്റെ പണവും സ്വത്തും തട്ടിയെടുക്കാൻ സിന്ധു ശ്രമിക്കുകയാണെന്ന് രാകേഷ് ആരോപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ആയിരുന്നു പിന്തുടർന്നുള്ള കൊലപാതകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button