KeralaLatest News

കേന്ദ്ര ജീവനക്കാര്‍ക്ക് വിദേശരാജ്യ സന്ദര്‍ശനമൊരുക്കുന്നു

ന്യൂഡൽഹി : കേന്ദ്ര ജീവനക്കാർക്ക് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുങ്ങുന്നു. എല്‍.ടി.സി (ലീവ് ട്രാവല്‍ കണ്‍സഷന്‍) പരിധിയില്‍ ഇനിമുതല്‍ അഞ്ച് മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് പേഴ്‌സണൽ മന്ത്രാലയം അവസമൊരുക്കുന്നത്.

Read also:ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണവുമായി വന്ന വാഹനം മറിഞ്ഞു

ഇതുസംബന്ധിച്ച്‌ പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ശുപാര്‍ശ, നിര്‍ദ്ദേശങ്ങള്‍ക്കായി ആഭ്യന്തര, വിനോദ, വ്യോമയാന വകുപ്പുകള്‍ക്ക് അയച്ചു കൊടുത്തിരിക്കുകയാണ്. മധ്യ ഏഷ്യന്‍ രാജ്യങ്ങളായ ഖസാക്കിസ്ഥാന്‍, തുര്‍ക്മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് എല്‍.ടി.സി പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്.

ഈ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button