News

രാജ്യത്തെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കാന്‍ ആര്‍എസ്എസിനോളം പരിശ്രമിച്ച മറ്റാരും ഉണ്ടാകില്ല: ശങ്കര്‍ മഹാദേവന്‍

നാഗ്പൂർ: രാജ്യത്തെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കാന്‍ ആര്‍എസ്എസിനോളം പരിശ്രമിച്ച മറ്റാരും ഉണ്ടാകില്ലെന്ന് ഗായകന്‍ ശങ്കര്‍ മഹാദേവന്‍. ആര്‍എസ്എസിന് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച വിജയദശമി ഉത്സവില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കവെയാണ് ശങ്കര്‍ മഹാദേവന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നമ്മുടെ സംസ്‌കാരത്തെ പാട്ടുകളിലൂടെ പുതിയ തലമുറയിലേക്ക് എത്തിക്കുക എന്നത് തന്റെ കടമയാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞാന്‍ ആര്‍എസ്എസിനെ സല്യൂട്ട് ചെയ്യുകയാണ്. അഖണ്ഡ ഭാരതം എന്ന ആശയത്തിന് വേണ്ടിയും നമ്മുടെ പാരമ്പര്യവും സംസ്‌കാരവും സംരക്ഷിക്കുന്നതിനുവേണ്ടിയും ആര്‍എസ്എസ് നല്‍കിയ സംഭാവന മറ്റാരേക്കാളും വലുതാണ്. ആര്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതിന് ശേഷം നിരവധിയാളുകളില്‍ നിന്ന് അഭിനന്ദന കോളുകള്‍ വന്നിരുന്നു. ഞാന്‍ ഭാഗ്യവാനാണ്,’ ശങ്കര്‍ മഹാദേവന്‍ വ്യക്തമാക്കി.

‘പോരാട്ടം ദയയില്ലാതെ ആയിരിക്കണം, പക്ഷേ നിയമങ്ങളില്ലാതെ പാടില്ല’: മാക്രോൺ

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി മുംബൈയില്‍ നടത്തിയ കൂടിക്കാഴ്ച സംതൃപ്തി നിറഞ്ഞതായിരുന്നു എന്നും അദ്ദേഹത്തിന്റെ ക്ഷണം വ്യക്തിപരമായിരുന്നു എന്നും ‘ ശങ്കര്‍ മഹാദേവന്‍ പറഞ്ഞു. ഊഷ്മളമായ സ്വീകരണമാണ് തനിക്ക് ലഭിച്ചതെന്നും ഒരു ഇന്ത്യന്‍ പൗരന്‍ ആയതിനാല്‍ താന്‍ ഇന്ന് കൂടുതല്‍ അഭിമാനിക്കുന്നു എന്നും ശങ്കര്‍ മഹാദേവന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button