ന്യൂഡല്‍ഹി: മുൻ സർക്കാരുകളെ വിമർശിച്ച് റെയില്‍വേമന്ത്രി പീയുഷ് ഗോയല്‍. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഇന്ത്യയിലെത്താന്‍ അമ്ബത് വര്‍ഷം വൈകിയെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിച്ചത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി റെയില്‍വേയെ മുന്‍ സര്‍ക്കാരുകള്‍ ഉപയോഗിച്ചതാണ് പല വമ്പൻ പദ്ധതികളും പാളിപ്പോകാൻ കാരണമായതെന്ന് ആദ്ദേഹം ആരോപിച്ചു.
ALSO READ: ദുബായില്‍ ജോലിത്തട്ടിപ്പില്‍ കുടുങ്ങിയത് അഞ്ച് യുവാക്കള്‍
ട്രെയിനിൽ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വേവ്വേറെ ശൗചാലയങ്ങള്‍ നിര്‍മിക്കുക, സ്റ്റേഷനുകളിലെ വിശ്രമമുറികളുടെ നിലവാരം ഉയര്‍ത്തുക തുടങ്ങിയവയാണ് സര്‍ക്കാരിന്റെ മുന്നിലെ ഇപ്പോഴത്തെ ലക്ഷ്യം. 1.08 ലക്ഷം കോടിയുടെ വായ്പ ജപ്പാനില്‍ നിന്ന് സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് അതിവേഗ റെയില്‍പാത രാജ്യത്ത് യാഥാര്‍ത്ഥ്യമാക്കും. മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായിട്ടായിരിക്കും റെയില്‍വേയിലെ വികസന പദ്ധതികള്‍ നടപ്പാക്കുക. ഇതെല്ലം റെയില്‍വേയുടെ സാമ്പത്തിക നേട്ടങ്ങൾക്കും സഹായകമാകും.
Post Your Comments