ന്യൂഡൽഹി: ഇന്ത്യ അയച്ച 56,000 ടൺ ഗോതമ്പ് വേണ്ടെന്ന് തുർക്കി. കാരണമന്വേഷിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോതമ്പിൽ മണ്ണിന്റെയോ വിത്തിന്റെയോ മലനീകരണം മൂലം സംഭവിക്കുന്ന റുബെല്ല വൈറസ് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തുർക്കി കയറ്റുമതി നിരസിച്ചതെന്നായിരുന്നു ആരോപണം.
Read Also: യുഎഇയിൽ പൊടിക്കാറ്റ്: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
‘മികച്ച ഗുണനിലവാരമുള്ള ഗോതമ്പാണ് നൽകിയത്. ഐ.ടി.സി ലിമിറ്റഡ് കമ്പനിയാണ് ഈ ഗോതമ്പ് ചരക്കയച്ചത്. മികച്ച ഗുണനിലവാരത്തിന് പേരു കേട്ടതാണ് ഐ.ടി.സി ലിമിറ്റഡ്. നെതർലന്റിലേക്കയക്കാൻ ധാരണയായ ചരക്കായിരുന്നു ഇത്. നെതർലന്റിലെ മാനദണ്ഡങ്ങൾ പ്രകാരം ഗോതമ്പിന്റെ സുരക്ഷാ പരിശോധന നടത്തിയതാണ്. പക്ഷെ, എന്തു കൊണ്ടാണ് തുർക്കി ഗോതമ്പ് ചരക്ക് തിരസ്കരിച്ചതെന്ന് വ്യക്തമല്ല’- മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
Post Your Comments