Latest NewsGulf

ദുബായില്‍ ജോലിത്തട്ടിപ്പില്‍ കുടുങ്ങിയത് അഞ്ച് യുവാക്കള്‍

ദുബായ് : ദുബായില്‍ ജോലി വാഗ്ദാന തട്ടിപ്പില്‍ കുടുങ്ങിയത് അഞ്ച് ഇന്ത്യന്‍ യുവാക്കള്‍. സഹോദരന്‍മാര്‍ അടക്കമുള്ള ഇവര്‍ ഉത്തര്‍പ്രദേശില്‍ നിന്നും വെസ്റ്റ് ബംഗാളില്‍ നിന്നും ഉള്ളവരാണ്. റിക്രൂട്ട്‌മെന്റെ ഏജന്‍സിയുടെ ചതിയില്‍പ്പെട്ടതാണ് ഈ അഞ്ച് യുവാക്കളും.

ദിവസങ്ങളോളം വെള്ളവും ഭക്ഷണവുമില്ലാതെ പള്ളികളിലും തെരുവുകളിലും അലഞ്ഞിരുന്ന ഇവരെ സാമൂഹ്യപ്രവര്‍ത്തകരാണ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തിച്ചത്.

Read Also : സൗദി തൊഴില്‍ മാറ്റനയം മലയാളികള്‍ക്ക് ആശ്വാസമാകുമെന്ന് വിലയിരുത്തല്‍

മാസങ്ങള്‍ക്ക് മുമ്പ് ദുബായിലെത്തിയ റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ ഏജന്റായ യുവാവാണ് ദുബായിലേയ്ക്കുളള വിസിറ്റിംഗ് വിസ ശരിയാക്കിയത്. അവിടെയെത്തിയാല്‍ ജോബ് വിസ ശരിയാക്കിത്താരമെന്ന് ഏല്‍ക്കുകയും ചെയ്തു. 12,00 ദിര്‍ഹം യുവാക്കള്‍ക്ക് ലഭിക്കുമെന്നും അയാള്‍ ഉറപ്പു നല്‍കി. താമസം കമ്പനിവക ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അയാള്‍ യുവാക്കളോട് പറഞ്ഞിരുന്നു.

എന്നാല്‍ യുവാക്കള്‍ ദുബായിലെത്തിയപ്പോഴാണ് തങ്ങള്‍ ചതിക്കപ്പെട്ടുവെന്ന് മനസിലായത്. വെറും 800 ദിര്‍ഹം മാത്രമാണ് തങ്ങള്‍ക്ക് ശമ്പളമായി ലഭിച്ചത്. മാത്രമല്ല ഭക്ഷണത്തിനും താമസത്തിനും യുവാക്കള്‍ തുക മുടക്കേണ്ടതായും വന്നു. ഓവര്‍ ടൈം ജോലിയുമായിരുന്നുവെന്ന് യുവാക്കള്‍ ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തിപ്പെട്ട യുവാക്കള്‍ അടുത്ത ദിവസം ഇന്ത്യയിലേയ്ക്ക് മടങ്ങും

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button