നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ കയറ്റുമതി രംഗം റെക്കോർഡ് നേട്ടം കൈവരിക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി ആദ്യമായി 760 ബില്യൺ ഡോളർ എന്ന റെക്കോർഡ് നേട്ടമാണ് കൈവരിക്കുക. 2021-22 സാമ്പത്തിക വർഷത്തിൽ ചരക്ക് കയറ്റുമതി 422 ബില്യൺ യുഎസ് ഡോളറും, സേവന കയറ്റുമതി 676 ബില്യൺ യുഎസ് ഡോളറുമായിരുന്നു. ഇതോടെ, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൊത്തം കയറ്റുമതി 676 ബില്യൺ ഡോളറായാണ് ഉയർന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിനേക്കാൾ നടപ്പു സാമ്പത്തിക വർഷം 100 ബില്യൺ ഡോളറിന്റെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യവും, പണപ്പെരുപ്പം, ഉയർന്ന പലിശ നിരക്കും അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ പോലും ഇന്ത്യയ്ക്ക് മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. നടപ്പു സാമ്പത്തിക വർഷം ഇതുവരെ 750 ബില്യൺ ഡോളറിന്റെ കയറ്റുമതി നടന്നിട്ടുണ്ട്.
Also Read: ബൈക്ക് ഇടിച്ച് ഇരുചക്ര വാഹനത്തിന്റെ പിന്നിലിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Post Your Comments