ഗുവാഹത്തി: 14കാരിയെ അയല്‍വാസിയായ യുവാവ് ബലാത്സംഗം ചെയ്തു. അസാമിലെ കംരൂപ് ജില്ലയിലാണ് സംഭവം. 28കാരനായ സന്തോഷ് റോയ്#യാണ് തന്റെ അയല്‍വാസിയായ 14കാരിയെ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിട്ടായിരുന്നു ഇയാള്‍ ബലാത്സംഗത്തിനിരയാക്കിയത്.
READ ALSO: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത പിതാവിന് ലഭിച്ച ശിക്ഷ
പിന്നീട് കുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയും മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് സന്തോഷിനെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു, വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 4100 ബലാത്സംഗ കേസുകളാണ് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments