Kerala

റോഡ് മുറിച്ച് കടക്കാൻ കുട്ടിയെ സഹായിച്ചയാളെ വിചാരണ ചെയ്‌ത്‌ ജനക്കൂട്ടം

പുറത്തൂർ: മദ്രസ വിട്ടുവന്ന കുട്ടിയെ റോഡ് മുറിച്ചുകടക്കാൻ സഹായിച്ച തമിഴ്നാട് സ്വദേശിയെ വിചാരണ ചെയ്‌ത്‌ ജനക്കൂട്ടം. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നുവെന്ന് ആരോപിച്ചായിരുന്നു ആൾക്കൂട്ടത്തിന്റെ വിചാരണ. മംഗലം അങ്ങാടിയിൽ സീതിസാഹിബ് ലൈബ്രറിക്ക് മുമ്പിലാണ് സംഭവം. തിരക്കേറിയ ഭാഗത്ത് കുട്ടിയുടെ കൈപിടിച്ച് റോഡ് മുറിച്ചുകടക്കാൻ യുവാവ് സഹായിച്ചതോടെ കൂടെയുണ്ടായിരുന്ന മറ്റു കുട്ടികൾ പേടിച്ച് ഓടുകയും കരയുകയും ചെയ്തു.

Read also: മക്കളെ കാണാനെത്തിയ പിതാവിനെ തട്ടിക്കൊണ്ടുപോകാന്‍ വന്നയാളെന്നാരോപിച്ച്‌ ജനക്കൂട്ടം മർദിച്ചു

ഇതുകണ്ട് ഓടിക്കൂടിയ ജനക്കൂട്ടം ദീർഘനേരം ഇയാളെ ചോദ്യംചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കരഞ്ഞും കാലു പിടിച്ചും പറഞ്ഞിട്ടും നാട്ടുകാർ വിടാൻ തയ്യാറായില്ല. ഒടുവിൽ തിരൂരിൽനിന്ന് പൊലീസെത്തിയാണ് തമിഴ്നാട് സ്വദേശിയെ കൊണ്ടുപോയത്. ഇയാൾ നിരപരാധിയാണെന്ന് അറിഞ്ഞതോടെ വിവിധ ഗ്രൂപ്പുകളിൽ ക്ഷമാപണവുമായി യുവാക്കൾ തന്നെ രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button