Latest NewsKeralaNews

ആൾക്കൂട്ട ആക്രമണം: സന്തോഷിന്റെ ആരോഗ്യ നില ഗുരുതരമാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

തൃശൂർ: ആൾക്കൂട്ട മർദ്ദനത്തിൽ പരിക്കേറ്റ സന്തോഷിനെ സന്ദർശിച്ച് മന്ത്രി കെ രാധാകൃഷ്ണൻ. സന്തോഷിന്റെ ആരോഗ്യ നില ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ മെഡിക്കൽ കോളേജിൽ ന്യൂറോ ഐസിയുവിലെത്തിയാണ് മന്ത്രി സന്തോഷിനെ സന്ദർശിച്ചത്. ശസ്ത്രക്രിയ നടത്തിയിരുന്നുവെന്നും സിടി സ്‌കാൻ എടുത്തിട്ടുണ്ടെന്നും ഡോക്ടർമാർ പരമാവധി പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Read Also: ‘യോഗിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മാഫിയാരാജിന്റെ അടിത്തറയിളകി തുടങ്ങി’: വിലപിക്കുന്നവർ അറിയാൻ, വൈറൽ കുറിപ്പ്

മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ബന്ധപ്പെട്ടുവെന്നും സന്തോഷിന് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മറ്റ് പ്രതികൾക്കായുള്ള അന്വേഷണവും തുടരുകയാണ്. രണ്ടേമുക്കാൽ വരെ സന്തോഷ് വീട്ടിലുണ്ടായിരുന്നു. എന്തിനാണെന്ന് പോലും അറിയാതെയാണ് മർദ്ദിച്ചത്. ഒരാളെ പ്പോലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: കയ്യിൽ മൈക്ക്, തോക്കുകൾ അരയിൽ തിരുകിയ നിലയിൽ; ആതിഖ് അഹമ്മദിനെ കൊല്ലാൻ അവർ എത്തിയതിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button