Latest NewsIndia

മക്കളെ കാണാനെത്തിയ പിതാവിനെ തട്ടിക്കൊണ്ടുപോകാന്‍ വന്നയാളെന്നാരോപിച്ച്‌ ജനക്കൂട്ടം മർദിച്ചു

ബാംഗലൂരു: മക്കളെ കാണാനെത്തിയ പിതാവിനെ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ആളാണെന്ന് ആരോപിച്ച് നാട്ടുകാർ മർദിച്ചു. ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന മഹേഷ് ബാബു എന്ന യുവാവാണ് മക്കളുടെ സ്‌കൂള്‍ ബസ് വരുന്ന വഴിയില്‍ കാത്തു നിന്ന് കുട്ടികളെ കാണാന്‍ ശ്രമിക്കുകയായിരുന്നു.
സംഭവം കണ്ട നാട്ടുകാർ ഇയാൾ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ വന്നതാണെന്ന് ആരോപിക്കുകയും കൂട്ടംകൂടി ഇയാളെ മർദിക്കുകയുമായിരുന്നു. തന്റെ സ്വന്തം കുഞ്ഞിങ്ങളാണെന്ന് പറഞ്ഞിട്ടും നാട്ടുകാർ അതൊന്നും കേൾക്കാൻ തയ്യാറായില്ല.

ALSO READ: വ്യാജ സന്ദേശങ്ങൾക്കെതിരെ പത്രപരസ്യമിട്ട് വാട്​സ്‌ ആപ്

വ്യാജ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ രാജ്യത്താകെ സമാനമായ നിരവധി അക്രമണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഇതിനെതിരെ സുപ്രീം കോടതി രൂക്ഷ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് വീണ്ടും ഇത്തരം സംഭവം ഉണ്ടായത്. മഹേഷ് ബാബുവിനൊപ്പം മറ്റ് മൂന്നു പേര്‍ക്കും മര്‍ദനമേറ്റു. പോലീസ് എത്തിയാണ് ഇവരെ രക്ഷിച്ചത്. കുട്ടികളെ പിന്നീട് ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കി. ഇവരെ അമ്മയ്‌ക്കൊപ്പം അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button