ഇസ്ലാമാബാദ്: അറബിക് പ്രിന്റുളള കുർത്ത ധരിച്ചതിന്റെ പേരിൽ ആൾക്കൂട്ട ആക്രമണത്തിന് വിധേയയായ യുവതിയെ രക്ഷപ്പെടുത്തി പോലീസ്. പാകിസ്ഥാനിലാണ് സംഭവം. മതനിന്ദ ആരോപിച്ചാണ് നാട്ടുകാർ യുവതിക്ക് നേരേ ആൾക്കൂട്ട ആക്രമണം നടത്തിയത്. അറബിക് പ്രിന്റുളള കുർത്ത ധരിച്ച് ഭർത്താവിനൊപ്പമാണ് യുവതി റെസ്റ്റോറന്റിൽ എത്തിയത്. അപ്പോഴാണ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഒരു കൂട്ടം ആളുകൾ യുവതിയ്ക്ക് നേരെ തിരിഞ്ഞത്.
Read Also: ആലപ്പുഴ തിരിച്ചുപിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്, മത്സരിക്കാന്‍ സമ്മതം അറിയിച്ച് കെ.സി വേണുഗോപാല്‍
യുവതി ധരിച്ച കുർത്തയിൽ പ്രിന്റ് ചെയ്തിരിക്കുന്ന അറബിക് അക്ഷരങ്ങൾ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലർ അത് ഖുർആൻ വാക്യങ്ങളാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. ഇതാണ് ആക്രമണം ഉണ്ടാകാൻ കാരണം. യുവതി മതനിന്ദ നടത്തിയെന്നാരോപിച്ച് ഒരു കൂട്ടം ആളുകൾ മുദ്രാവാക്യം മുഴക്കുകയും യുവതിയെ വളയുകയും ചെയ്തു. ഉടൻ തന്നെ കുർത്ത അഴിച്ചുമാറ്റണമെന്നായിരുന്നു ആൾക്കൂട്ടത്തിന്റെ ആക്രോശം. പോലീസ് സംഭവ സ്ഥലത്തെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
പോലീസാണ് ജനങ്ങളോട് സംസാരിച്ച് അവരെ ശാന്തരാക്കിയതും. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Post Your Comments