Latest NewsIndiaNews

പശ്ചിമ ബംഗാളില്‍ എന്‍ഐഎ സംഘത്തിന് നേരെ ആക്രമണം, മുളവടിയുമായി സംഘടിച്ചെത്തിയത് സ്ത്രീകള്‍ അടങ്ങുന്ന സംഘം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എന്‍ഐഎയ്‌ക്കെതിരെ ആക്രമണം. 2022 ലെ സ്‌ഫോടനക്കേസ് അന്വേഷിക്കാനെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഭൂപതിനഗറില്‍ വച്ച് സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന സംഘം എന്‍ഐഎയുടെ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തില്‍ വാഹനത്തിന്റെ ചില്ല് തകരുകയും രണ്ട് ഉദ്യോഗസ്ഥര്‍ക്ക് നേരിയ പരിക്കേല്‍ക്കുകയും ചെയ്തു.

Read Also: ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അശോക് ദാസ് യൂട്യൂബര്‍, അറിയപ്പെടുന്നത് മറ്റൊരു പേരില്‍

മുളവടിയുമെന്തിയാണ് ആള്‍ക്കൂട്ടം എത്തിയത്. കേന്ദ്രസേന ഇടപെട്ട് വലിയ സംഘര്‍ഷങ്ങളിലേക്ക് പോവാതെ ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടു. സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് രണ്ട് തൃണമൂല്‍ നേതാക്കളെ എന്‍ഐഎ സംഘം കസ്റ്റെഡിയിലെടുത്തു. ആക്രമണത്തില്‍ അന്വേഷണ സംഘം പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നും സംസ്ഥാനത്ത് നിയമവാഴ്ചയില്ലാതായെന്നും ബിജെപി കുറ്റപ്പെടുത്തി. നേരത്തെ സന്ദേശ്ഖലിയില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ടിഎംസി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതില്‍ അന്വേഷണം തുടരുമ്പോഴാണ് വീണ്ടും ആക്രമണം ഉണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button