ആലപ്പുഴ: കുട്ടനാട് മേഖലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കുന്നതിനിടെ ജാതി പരാമര്‍ശം നടത്തിയ നാട്ടുകാരന് മറുപടിയുമായി മന്ത്രി ജി.സുധാകരന്‍. ക്യാമ്പുകൾ സന്ദർശിക്കാനെത്തിയ മന്ത്രിയോടു ജാതി അടിസ്ഥാനത്തിലാണോ ക്യാമ്പ് സന്ദർശിക്കുന്നതെന്ന് ഒരു നാട്ടുകാരൻ ചോദിച്ചതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ജാതി അടിസ്ഥാനത്തിലല്ല ക്യാമ്പുകൾ വേര്തിരിച്ചിരിക്കുന്നതെന്നും മേലാൽ തന്നോട് ജാതി പറയരുതെന്നും ക്ഷുഭിതനായ മന്ത്രി നാട്ടുകാരനോട് പ്രതികരിച്ചു . ജാതി പറഞ്ഞതിന് പിടിച്ച് ജയിലില്‍ ഇടുകയാണ് വേണ്ടതെന്നും മന്ത്രി അയാളോട് പറഞ്ഞു.
Also Read: കൈകൂപ്പി മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എ; സംഭവം ഇങ്ങനെ
Post Your Comments