
ആസാം: കോണ്‍ഗ്രസ് എംഎല്‍എ കൈകൂപ്പി മാപ്പ് പറഞ്ഞു. തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കാനാവാത്തോടെയാണ് എംഎല്‍എ രോഗികൾക്ക് മുന്നിൽ മാപ്പ് പറഞ്ഞത്. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ രൂപ്ജ്യോതി കര്‍മിയാണ് സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് മുട്ടില്‍ നിന്ന് പാലിക്കാന്‍ പറ്റാതെ വാഗ്ദാനങ്ങളോര്‍ത്ത് രോഗികള്‍ക്കു മുന്നില്‍ മാപ്പ് പറഞ്ഞത്.
ALSO READ: തെരഞ്ഞെടുപ്പില്‍ സീറ്റു കച്ചവടം; കോണ്‍ഗ്രസ് എംഎല്‍എയ്ക്കെതിരെ കോഴ ആരോപണം
ആശുപത്രിയിൽ എത്തിയ രോഗികൾക്ക് മതിയായ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നുവെന്നും മാപ്പു തരണമെന്നും മുട്ടില്‍ നിന്ന് കൂപ്പുകൈകളോടെ അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളില്‍ നിന്നും വരുന്ന രോഗികള്‍ക്ക് ആശുപത്രിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഏഴ് ഡോക്ടര്‍മാരെ നിയമിച്ചുവെങ്കിലും എംഎല്‍എയുടെ സന്ദര്‍ശന സമയത്ത് ഒരു ഡോക്ടര്‍ പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. ഇതേ തുടർന്നായിരുന്നു എംഎൽഎയുടെ ക്ഷമാപണം.
Post Your Comments