രാജസ്ഥാന്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് ബലാത്സംഗം ചെയ്ത കേസില്‍ 14 ദിവസംകൊണ്ട് വാദം പൂര്‍ത്തിയായി. പോക്‌സൊ നിയമപ്രകാരമാണ് പിതാവിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്. മരണം വരെ തടവ് ശിക്ഷയാണ് പ്രതിക്ക് വിധിച്ചിരിക്കുന്നത്. രാജസ്ഥാനിലെ കൊട്ടയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. 50000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
READ ALSO: സഹോദരൻ ബലാത്സംഗം ചെയ്ത പതിനഞ്ചു വയസ്സുകാരി ഗർഭച്ഛിദ്രം ചെയ്തതിന് അറസ്റ്റിൽ
കൊട്ട ജില്ലയിലെ കൈതുന്‍ പ്രദേശത്തുള്ള 40 കാരനായ പിതാവാണ് 13കാരിയായ മകളെ ബലാത്സംഗം ചെയ്തത്. വീട്ടില്‍ മാസങ്ങളായി ഇയാള്‍ മകളെ ബലാത്സംഗം ചെയ്ത് വരികയായിരുന്നു. മൂന്ന് മക്കള്‍ക്കൊപ്പം കുട്ടികളുടെ അമ്മ മാറി താമസിക്കുകയായിരുന്നു. 2017 മുതല്‍ ഇവര്‍ ഭര്‍ത്താവില്‍ നിന്നും വേര്‍പെട്ട് കഴിയുകയായിരുന്നു. ദിവസവും മര്‍ദിക്കുകയുംക്രൂരമായി പീഡിപ്പിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഭാര്യ മാറിക്കഴിയാന്‍ ആരംഭിച്ചത്.
READ ALSO: മദ്യലഹരിയില്‍ അച്ഛന്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു
രണ്ട് കുട്ടികളെ സംരക്ഷിച്ചുകൊള്ളാം എന്നും പറഞ്ഞ് ഇളയമകനെയും പ്രയപൂര്‍ത്തിയാകാത്ത മകളെയും ഇയാള്‍ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. മെയ് 20 മുതല്‍ പ്രതി മകളെ പീഡിപ്പിച്ച് വരികയായിരുന്നു. തുടര്‍ന്ന് മെയ് 29ന് അമ്മയെത്തിയപ്പോള്‍ പെണ്‍കുട്ടി കാര്യം വിവരിച്ചു. ഇവര്‍ ഉടന്‍ തന്നെ പോലീസില്‍ എത്തി പരാതി നല്‍കി. തുടര്‍ന്ന് ജൂണ്‍ നാലിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. 14 ദിവസംകൊണ്ട് വാദം കേട്ട് കോടതി വിധി പറയുകയും ചെയ്തു.
Post Your Comments