ബെയ്ജിങ്: വൈന്‍ ഉണ്ടാക്കാന്‍ വിഷപ്പാമ്പിനെ ഓണ്‍ലൈനിലൂടെ വാങ്ങിയ സ്ത്രീ പാമ്പുകടിയേറ്റ് മരിച്ചു. സുവാന്‍സുവാന്‍ എന്ന ഓണ്‍ലൈന്‍ സൈറ്റ് വഴിയാണ് യുവതി വിഷപ്പാമ്പിനെ വാങ്ങിയത്. ഓണ്‍ലൈന്‍ വഴിയുള്ള വന്യജീവി വില്‍പ്പന ചൈനയില്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ചെറുകിട ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇപ്പോഴും കച്ചവടം നടക്കുന്നുണ്ട്. ഇത്തരത്തിലാണ് യുവതി പാമ്പിനെ വാങ്ങിയത്.
Read also:വൈന്‍ ഉണ്ടാക്കാന്‍ പാമ്പിനെ കൊണ്ടുവന്നു; ഒടുവിൽ സംഭവിച്ചതിങ്ങനെ
പാമ്പുകളെ പൂർണമായി മദ്യത്തിൽ മുങ്ങിവെച്ച ശേഷം വൈൻ നിർമ്മിക്കുന്നത് ചൈനയിൽ സാധാരണയാണ്. ഇത്തരത്തില്‍ ഉണ്ടാക്കുന്ന വൈനിന് വീര്യം വളരെ കൂടുതലായിരിക്കും.
Post Your Comments