കുവൈറ്റ്: ജോലിക്കും മറ്റ് ആനുകൂല്യങ്ങൾക്കും വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്കെതിരെ കടുത്ത നടപടിയ്ക്കൊരുങ്ങി കുവൈറ്റ്. ഇത്തരത്തിൽ ജോലിയോ പ്രമോഷനോ സമ്പാദിച്ചവർ കൈപ്പറ്റിയ ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കുമെന്ന് സിവിൽ സർവീസ് കമ്മിഷൻ മേധാവി അഹമ്മദ് അൽ ജാസർ അറിയിച്ചു. അഴിമതിക്കെതിരെ കർശന നടപടി എന്നത് പ്രഖ്യാപിത നിലപാടാണെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: റിക്രൂട്ടിംഗ് ഏജന്‍സിയെ സംബന്ധിച്ച് മുന്നറിയിപ്പുമായി കുവൈറ്റ്
വിദേശ സർവകലാശാലയുടെ പേരിലുള്ള 40 വ്യാജ ബിരുദം/ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിലെ വിദേശി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം മുൻകാലങ്ങളിൽ സമർപ്പിക്കപ്പെട്ട ബിരുദ സർട്ടിഫിക്കറ്റുകളും അന്വേഷണ വിധേയമാക്കുന്നുണ്ട്.
Post Your Comments