കുവൈറ്റ്: റിക്രൂട്ടിംഗ് ഏജന്‍സിയെ സംബന്ധിച്ച് മുന്നറിയിപ്പുമായി കുവൈറ്റ് മന്ത്രാലയം. അനധികൃത റിക്രൂട്ടിംഗ് സംഘങ്ങളുടെ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പാണ് കുവൈറ്റ് ആരോഗ്യമന്ത്രാലയം നല്‍കിയിരിക്കുന്നത്. ആരോഗ്യവകുപ്പില്‍ ഇന്റര്‍വ്യൂ നടക്കുന്നതായി കാണിച്ചു സാമൂഹ്യ മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. മന്ത്രാലയത്തിലേക്കുള്ള നിയമന അറിയിപ്പുകള് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ടെന്നും മറ്റുള്ളവ വ്യാജമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Read Also : പി. സി ജോർജിനെതിരെ പോലീസിന്റെ കുറ്റപത്രം
ആരോഗ്യമന്ത്രാലയത്തില്‍ നഴ്സുമാരുടെ ഇന്റര്‍വ്യൂ നടക്കുന്നതായി അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിരവധി ഉദ്യോഗാര്‍ത്ഥികള്‍ മന്ത്രാലയ ആസ്ഥാനത്ത് എത്തിയിരുന്നു. പ്രാദേശികമായി നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ രേഖകളുമായി മന്ത്രാലയ ആസ്ഥാനത്ത് നേരിട്ട് എത്തണമെന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച സന്ദേശത്തിലുള്ളത്. ഇന്റര്‍വ്യു പ്രതീക്ഷിച്ചു നിരവധി പേര് എത്തിയതോടെ അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജ സന്ദേശത്തെ കുറിച്ച് വിവരം ലഭിച്ചത്.
Post Your Comments