
ന്യൂഡല്‍ഹി: അമിതാഭ് ബച്ചനും മകള്‍ ശ്വേത ബച്ചനും അഭിനയിച്ച കല്യാൺ ജൂവലേഴ്സിന്റെ വിവാദ പരസ്യം പിൻവലിച്ചു. പരസ്യത്തിനെതിരെ ബാങ്ക് ഓഫിസര്‍മാരുടെ സംഘടനയായ ഓള് ഇന്ത്യന്‍ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ രംഗത്തെത്തിയിരുന്നു. ബാങ്കിലേക്ക് വരുന്ന പ്രായം ചെന്ന റിട്ടയേഡ് ഉദ്യോഗസ്ഥനും മകളുമായാണ് ബച്ചനും ശ്വേതയും അഭിനയിക്കുന്നത്.
Read also: അമിതാഭ് ബച്ചനും മഞ്ജു വാര്യരും അഭിനയിച്ച പരസ്യം വിവാദത്തിൽ
പെന്ഷന് അക്കൗണ്ടിലേക്ക് കൂടുതല്‍ തുക എത്തിയത് തിരിച്ചു നല്കാന് എത്തുന്ന വൃദ്ധനെ ബാങ്ക് ജീവനക്കാര്‍ കളിയാക്കുന്നതായാണ് പരസ്യത്തിന്റെ തുടക്കം. ഇത്തരത്തിൽ ബാങ്കിംഗ് സംവിധാനത്തെയും ഉദ്യോഗസ്ഥരെയും അപമാനിക്കുന്ന രീതിയിലാണ് പരസ്യമെന്നായിരുന്നു ഓള് ഇന്ത്യന്‍ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ ആരോപിച്ചത്. മലയാളത്തിൽ ബച്ചന്റെ മകളായി എത്തുന്നത് മഞ്ജു വാര്യരാണ്.
Post Your Comments