ടെക്നോളജിക്കൊപ്പം സഞ്ചരിച്ച് സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖല. റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുമായി പരസ്യത്തിൽ, പ്രോപ്പർട്ടിയുടെ വിശദാംശങ്ങൾ അടങ്ങിയ ക്യുആർ കോഡ് നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം. ഇത് സംബന്ധിച്ച ഉത്തരവ് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്. സെപ്റ്റംബർ ഒന്ന് മുതലാണ് പുതിയ മാറ്റം പ്രാബല്യത്തിലാകുക. റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ പരസ്യത്തിൽ രജിസ്ട്രേഷൻ നമ്പർ, വിലാസം എന്നിവയോടൊപ്പം വ്യക്തമായി കാണത്തക്ക വിധമാണ് ക്യുആർ കോഡ് പ്രദർശിപ്പിക്കേണ്ടത്.
പത്ര-ഇലക്ട്രോണിക് മാധ്യമങ്ങൾ, ബ്രോഷറുകൾ, ഹോർഡിംഗുകൾ, സാമൂഹിക മാധ്യമങ്ങൾ, ഡെവലപ്പർ വെബ്സൈറ്റ്, ഓഫീസ് എന്നിവിടങ്ങളിൽ എല്ലാം ക്യുആർ കോഡ് പതിപ്പിക്കേണ്ടതാണ്. റിയൽ എസ്റ്റേറ്റ് ഔദ്യോഗിക പോർട്ടലിലെ പ്രമോട്ടേഴ്സ് ഡാഷ്ബോർഡിൽ നിന്ന് ഇവ ഡൗൺലോഡ് ചെയ്യാനാകും. ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ തന്നെ അവയുമായി ബന്ധപ്പെട്ടുള്ള പ്രോജക്ടിന്റെ വിവരങ്ങൾ കാണാൻ സാധിക്കുന്നതാണ്. രജിസ്ട്രേഷൻ നമ്പർ, സാമ്പത്തികം, നിർമ്മാണ പുരോഗതി, അംഗീകൃത പ്ലാനുകൾ, പ്രോജക്ടിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടാകും. റിയൽ എസ്റ്റേറ്റ് മേഖലയിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
Also Read: യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി: രണ്ട് പേര്‍ കൂടി പിടിയിൽ
Post Your Comments