നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ നീക്കം ചെയ്യാൻ മ്യൂച്വൽ ഫണ്ടുകളോട് ആവശ്യപ്പെട്ട് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). മ്യൂച്വൽ ഫണ്ട് വ്യവസായത്തിന്റെ ട്രേഡ് ബോഡിയോടും, അസറ്റ് മാനേജ്മെന്റ് കമ്പനികളോടും അവരുടെ സ്കീം ഡോക്യുമെന്റുകളിലോ, മറ്റു പരസ്യ സാമഗ്രികളിലോ ഗ്യാരണ്ടീഡ് റിട്ടേൺ നൽകുമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നീക്കം ചെയ്യാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മ്യൂച്വൽ ഫണ്ടുകളുടെ അറ്റ ആസ്തി മൂല്യം വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്ക് വിധേയമാണെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പരസ്യങ്ങളിൽ നിയന്ത്രണങ്ങൾ നടപ്പാക്കാൻ അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഓഫ് ഇന്ത്യയ്ക്ക് സെബി കത്ത് അയച്ചിട്ടുണ്ട്. ചില മ്യൂച്വൽ ഫണ്ടുകൾ തെറ്റിദ്ധരിപ്പിക്കുന്ന ലഘുലേഖകളും, ബ്രോഷറുകളും പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സെബി നിലപാട് കർശനമാക്കിയിരിക്കുന്നത്. കൂടാതെ, പരസ്യങ്ങൾ, ബ്രോഷറുകൾ, അവതരണങ്ങൾ എന്നിവയിൽ നിന്നും അവ്യക്തമായ ചിത്രങ്ങളും മറ്റും ഉപയോഗിക്കുന്നത് നിർത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ മ്യൂച്വൽ ഫണ്ടുകളും ഇക്വിറ്റിയിലും, ഡെറ്റ് മാർക്കറ്റുകളിലും നിക്ഷേപിക്കുന്നതിനാൽ, 1996- ലെ സെബി റെഗുലേഷൻസ് പ്രകാരം, മ്യൂച്വൽ ഫണ്ടുകളിൽ ആദായം ഉറപ്പു നൽകുന്നത് നിരോധിച്ചിട്ടുണ്ട്.
Post Your Comments