തിരുവനന്തപുരം: ബാങ്ക് ജീവനക്കാരെയും ബാങ്കിംഗ് മേഖലയെയും പരിഹസിക്കുന്ന കല്യാണ്‍ ജ്വല്ലറിയുടെ പരസ്യം പിൻവലിക്കണമെന്ന ആവശ്യവുമായി ബെഫി (ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ). മലയാളത്തിൽ അമിതാഭ് ബച്ചനും മഞ്ജു വാര്യരുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇരുവരും ബാങ്കിലെത്തുമ്പോൾ ബാങ്ക് ജീവനക്കാരുടെ മോശം പെരുമാറ്റം നേരിടേണ്ടിവരുന്നതായാണ് പരസ്യത്തിൽ കാണിക്കുന്നത്. ഇതാണ് വിവാദമായിരിക്കുന്നത്.
Read Also: കല്യാണ്‍ ജ്വല്ലറിയുടെ ഹര്‍ജിയില്‍ കേന്ദ്രത്തിനും സാമൂഹിക മാധ്യമങ്ങള്‍ക്കും നോട്ടീസ്
പെന്‍ഷന്‍ പാസ്‌ബുക്കില്‍ രണ്ട് തവണ വരവ് വെച്ച തകരാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, മാനേജര്‍ അത് ലാഭമായല്ലോ എന്ന് ചോദിക്കുന്നതും അപഹാസ്യമാണെന്ന് ബെഫി വ്യക്തമാക്കുന്നു. പരസ്യം പിൻവലിക്കണമെന്നും കല്യാൺ മാപ്പ് പറയണമെന്നും ബെഫി സംസ്ഥാനകമ്മിറ്റി വ്യക്തമാക്കി.
Post Your Comments