Latest NewsIndia

പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച 19കാരന് വധശിക്ഷ

ജയ്പുര്‍: ഏഴ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കേസില്‍ 19കാരന് വധശിക്ഷ. രാജസ്ഥാനിലാണ് സംഭവം. കുഞ്ഞിനെ പീഡിപ്പിച്ച പിന്റുവെന്ന കൗമാരക്കാരന് ജയ്പൂരിലെ എസ്.സി/ എസ്.ടി കോടതിയാണ് തൂക്കുകയര്‍ വിധിച്ചത്. പോക്‌സോ നിയമം ഭേദഗതി ചെയ്തതിന് ശേഷം സംസ്ഥാനത്ത് വധശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത്.

READ ALSO: ദത്തു പുത്രിയെ നിരന്തരം പീഡിപ്പിച്ചു ഗർഭിണിയാക്കി: അവൾക്കുണ്ടായ കുഞ്ഞുങ്ങളിൽ ഒരാൾക്ക് ദിവ്യ ശക്തിയുണ്ടെന്ന് കാട്ടി പണം തട്ടി : ദമ്പതികൾ പിടിയിലായി

കഴിഞ്ഞ മെയ് ഒമ്പതിനാണ് സംഭവം നടക്കുന്നത്. മുത്തശ്ശിക്കരികില്‍ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി സമീപത്തെ സ്‌കൂള്‍ കെട്ടിടത്തില്‍ വെച്ച് പിന്റു പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ചു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയവര്‍ പിന്റുവിനെ പിടികൂടുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. 30 ദിവസത്തെ തുടര്‍ച്ചയായ വാദത്തിന് ശേഷമാണ് ശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button