KeralaLatest NewsSaudi Arabia

അബ്ദുല്‍ റഹീമിന് സൗദിയിൽ വധശിക്ഷയിൽ നിന്നും രക്ഷപെടാനുള്ള 34കോടി മോചനദ്രവ്യം സമാഹരിക്കാനായി ബോച്ചെയുടെ ‘യാചക യാത്ര’

തിരുവനന്തപുരം: സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ മോചനത്തിനായി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ രം​ഗത്ത്. ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിൻറെ മോചനത്തിനായി പണം സ്വരൂപിക്കാൻ ‘യാചക യാത്ര’ നടത്താനൊരുങ്ങുകയാണ് ബോചെ. ആകെ 34 കോടി രൂപയാണ് അബ്ദുൽ റഹീമിൻറെ മോചനത്തിനായി വേണ്ടത്. ഇതിൽ ഒരു കോടി രൂപ ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നൽകി.

ബാക്കി പണം സമാഹരിക്കാനാണ് ബോബി ചെമ്മണ്ണൂരിൻറെ ‘സമാഹരണ യാത്ര’. ധനസമാഹരണത്തിൻറെ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് തമ്പാനൂരിൽ നടന്നു. കേരളത്തിലങ്ങോളമിങ്ങോളം പണം സ്വരൂപിക്കാൻ ‘യാചിക്കു’മെന്നാണ് ബോബി ചെമ്മണ്ണൂർ പറയുന്നത്. അബ്ദുൽ റഹീം കഴിഞ്ഞ 18 വർഷമായി സൗദിയിൽ ജയിലിലാണ്. സ്പോൺസറുടെ മകൻറെ മരണത്തിന് കാരണക്കാരനായി എന്ന കുറ്റത്തിനാണ് അബ്ദുൽ റഹീമിന് വധശിക്ഷ വിധിച്ചത്.

ഭിന്നശേഷിക്കാരനായ കുട്ടി കാറിൽ വച്ച് അസ്വസ്ഥത കാണിച്ചപ്പോൾ സഹായത്തിനെത്തിയ അബ്ദുൽറഹീമിൻറെ കൈ തട്ടി കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻ രക്ഷാ ഉപകരണം നിലച്ചുപോയി. ഇതാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. 34 കോടി രൂപ മോചനദ്രവ്യം നൽകിയാൽ വധശിക്ഷയിൽ നിന്ന് രക്ഷ നേടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button