KeralaLatest News

അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഷൊര്‍ണൂര്‍: അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളപ്പുള്ളി ആനപ്പാറക്കുണ്ട് നായാടി കോളനിയില്‍ താമസിച്ചിരുന്ന ഹേമാംബിക ( 42) മകന്‍ രഞ്ജിത് (18) എന്നിവരേയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും ഇന്ന് രാവിലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു.

ALSO READ: ജയില്‍ വാര്‍ഡനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് തൃത്താല ആലൂരിലാണ് ഹേമാംബികയും മകനും താമസിച്ചിരുന്നത്. നായാടി കോളനിയിലുള്ളത് ഇവരുടെ ഭര്‍ത്താവിന്റെ കുടുംബവീടാണ്. ഈ വീടിനോട് ചേര്‍ന്നുകിടക്കുന്ന മറ്റൊരു വീട്ടിലാണ് ഇരുവരെയും ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button