ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട മാനഭംഗക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞുവെന്ന് ആരാച്ചാര്‍ പവന്‍ ജല്ലാദ്. നാലുപേരെയും തൂക്കിക്കൊന്നാല്‍ ഒരു ലക്ഷം രൂപ സര്‍ക്കാര്‍ പാരിതോഷികമായി നല്‍കും. ആ തുക മകളുടെ വിവാഹം നടത്താനുപയോഗിക്കുമെന്ന് ജല്ലാദ് പറയുന്നു. മീററ്റ് സ്വദേശിയാണ് ജല്ലാദ്. ജില്ല വിട്ട് പുറത്ത് പോകരുതെന്ന് ജില്ലാ ഭരണകൂടം ആരാച്ചാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഡമ്മി പരിശോധനയ്ക്കായി ജല്ലാദിനെ തിഹാറിലെത്തിക്കും.
ഒരാളെ തൂക്കിലേറ്റുന്നതിന് 25,000 രൂപയാണ് ജയില്‍ അധികൃതര്‍ നല്‍കുന്നത്. നാലുപേരെ ഒന്നിച്ച് തൂക്കിലേറ്റുമ്പോള്‍ ഒരു ലക്ഷം രൂപ കൂലിയായി നല്‍കും. അതേസമയം നാലുമാസമായി ഈ നിമിഷത്തിനായി പ്രാര്‍ഥിക്കുകയായിരുന്നുവെന്നും ഒടുവില്‍ ആ വിളിയെത്തിയെന്നും ജല്ലാദ് പറയുന്നു. തൂക്കിലേറ്റും മുന്‍പ് ആരാച്ചാര്‍ മദ്യപിക്കുമെന്നത് കെട്ടുകഥയാണ്. ഒരു തുള്ളി പോലും മദ്യം കഴിക്കാതെയാകും താന്‍ കൃത്യം നിര്‍വഹിക്കുകയെന്നും ജല്ലാദ് കൂട്ടിച്ചേര്‍ത്തു.
Post Your Comments