KozhikodeLatest NewsKeralaNattuvarthaNews

കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പരപ്പിൽ എം.എം.എച്ച് സ്കൂൾ വിദ്യാർഥി പയ്യാനക്കൽ പടന്നവളപ്പ് മുഹമ്മദ് റിസ്വാൻ (12) ആണ് മരിച്ചത്

കോഴിക്കോട്: കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. പരപ്പിൽ എം.എം.എച്ച് സ്കൂൾ വിദ്യാർഥി പയ്യാനക്കൽ പടന്നവളപ്പ് മുഹമ്മദ് റിസ്വാൻ (12) ആണ് മരിച്ചത്.

Read Also : ‘ഇന്ത്യ എന്റേത് കൂടി, സ്വമേധയാ മതം മാറുന്നവരെ കള്ളക്കേസിൽ കുടുക്കി ജയിലിലേക്ക് അയക്കുന്നു’: ഇസ്ലാമിക് ബോഡി ചീഫ്

വീടിന്റെ മുകൾ നിലയിൽ കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങുകയായിരുന്നു. ഭക്ഷണം കഴിക്കാൻ മാതാവ് വിളിച്ചതിനെ തുടർന്ന് സഹോദരൻ മുകൾ നിലയിൽ കയറിയപ്പോഴാണ് റിസ്വാൻ്റെ കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : വമ്പിച്ച വിലക്കിഴിവിൽ മോട്ടോറോളയുടെ ഈ ഹാൻഡ്സെറ്റ് സ്വന്തമാക്കാൻ അവസരം, കിടിലൻ ഓഫറുമായി ഫ്ലിപ്കാർട്ട്

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റഷീദിൻ്റെയും ജമീലയുടെയും മകനാണ്. റന, സിയാൻ എന്നിവർ സഹോദരങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button