ന്യൂഡല്‍ഹി: പുതിയ 100 രൂപ നോട്ട് നിറയ്ക്കാന്‍ എടിഎമ്മുകളില്‍ മുടക്കേണ്ടത് കോടികൾ. മഹാത്മാഗാന്ധി സീരീസിലുള്ള പുതിയ 100 രൂപ നോട്ട് ലഭിക്കുന്ന തരത്തില്‍ എടിഎമ്മുകളില്‍ മാറ്റം വരുത്തുന്നതിന് ചെലവ് 100 കോടി രൂപ. എടിഎം ഓപ്പറേറ്റര്‍മാരുടെ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് രണ്ടരലക്ഷത്തിനടുത്ത് എടിഎമ്മുകളാണുള്ളത്. വലിപ്പവും നിറവും വ്യത്യാസമുള്ള പുതിയ കറന്‍സി യന്ത്രത്തില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ 100 കോടി രൂപ ചെലവു വരുന്ന സാങ്കേതിക-യന്ത്ര മാറ്റങ്ങള്‍ വേണ്ടിവരുമെന്നാണ് സംഘടനയുടെ വാദം.
ALSO READ: മഞ്ചേരി കള്ളനോട്ട് കേസ് : പ്രതി എന്‍ഐഎ കസ്റ്റഡിയില്‍
അടുത്തിടെയാണ് 200 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കാനുള്ള നടപടികള്‍ പൂർത്തിയായത്. കഴിഞ്ഞ ദിവസമാണ് പുതിയ 100 രൂപ നോട്ട് പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപനം നടത്തിയത്. ഇപ്പോഴുള്ള 100 രൂപ നോട്ടിനെ അപേക്ഷിച്ചു ചെറുതായിരിക്കും പുതിയ 100 രൂപ നോട്ടുകള്‍.
പുതിയ നോട്ടുകള്‍ പുറത്തിറങ്ങിയാലും പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു.
Post Your Comments