
കൊച്ചി : മഞ്ചേരി കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് പിടിയിലായ പശ്ചിമബംഗാള്‍ മാള്‍ഡ സ്വദേശി മുഹമ്മദ് അഷ്റഫുലിനെ എൻ ഐ എ യുടെ കസ്റ്റഡിയിൽ വിട്ടു.2012 സെപ്റ്റംബര്‍ 17 ന് മഞ്ചേരിയിലെ ഒരു മൊബൈല്‍ കടയില്‍ കേസില്‍ നേരത്തേ അറസ്റ്റിലായ മുഹമ്മദ് മസൂദുല്‍ എന്ന പ്രതി 1000 രൂപയുടെ കള്ളനോട്ട് നൽകിയതിനെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് വൻ കള്ളനോട്ട് സംഘം വലയിലായത്.തുടർന്ന് പാകിസ്ഥാനിൽ നിന്ന് വന്ന കള്ളനോട്ട് മാൽഡ വഴി കേരളത്തിൽ എത്തുകയായിരുന്നെന്നാണ് വിവരം.
Post Your Comments