
ഉത്തര്‍പ്രദേശ്: മദ്യലഹരിയില്‍ പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ ബലാത്സംഗം ചെയ്ത അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ സഹോദരന്റെ വീട്ടില്‍ പോയപ്പോഴായിരുന്നു സംഭവം ഉണ്ടായത്. ഉറങ്ങി കിടന്ന 13 കാരിയായ മകളെ പിതാവ് ബലാത്സംഗം ചെയ്യുകയായിരുന്നു.
അമ്മയെത്തിയ ഉടന്‍തന്നെ കുട്ടി വിവരം അമ്മയെ ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മ പോലീസില്‍ പരാതി നല്‍കി. ഉടന്‍തന്നെ പ്രതി അക്തറിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അക്തര്‍ മദ്യത്തിന് അടിമയായിരുന്നെന്നാണ് വിവരം.
Post Your Comments