ജയ്പുര്‍: രാജ്യത്ത് വീണ്ടും പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട മര്‍ദ്ദനം. രാജസ്ഥാനിലാണ് രണ്ടുപേരെ പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. പ്രവീണ്‍ തിവാരി (30) ലോറി ഡ്രൈവര്‍ അഹമ്മദ് അലി (40) എന്നിവരെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയും ഇവരുടെ 7000 രൂപയും മൊബൈല്‍ ഫോണും സംഘം തട്ടിയെടുക്കുകയും ചെയ്തു.
Also Read : പശുവിന്റെ പേരില്‍ കൊലപാതകം : മുന്നറിയിപ്പുമായി പ്രാധാനമന്ത്രി
രാജസ്ഥാനിലെ കോട്ടയില്‍ ലോറിയില്‍ പശുക്കളുമായെത്തിയപ്പോഴായിരുന്നു പശുരക്ഷാ ഗുണ്ടകളുടെ കൈയേറ്റം. സ്വന്തം ഡയറിഫാമിലേക്കായി മധ്യപ്രദേശിലെ ദേവാസില്‍നിന്നും കന്നുകാലികളുമായി എത്തിയതായിരുന്നു പ്രവീണ്‍. ഏഴു പശുക്കളും ആറ് കിടാക്കളുമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. കോട്ടയിലെ ടോള്‍ പ്ലാസയില്‍ ടോള്‍ നല്‍കി മുന്നോട്ടു നീങ്ങുമ്പോഴാണ് അക്രമികള്‍ ലോറിക്കുമുന്നില്‍ ചാടിവീണത്.
തുടര്‍ന്ന് ട്രക്കില്‍നിന്ന് പ്രവീണിനെയും അലിയേയും വലിച്ചിറക്കിയ ശേഷം തല്ലുകയായിരുന്നു. കൂടാതെ ഇവരുടെ പക്കല്‍നിന്നും പണവും മൊബൈല്‍ ഫോണുകളും അക്രമി സംഘം പിടിച്ചുവാങ്ങി. വിവരം അറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ കടന്നിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പ്രതികളില്‍ ചിലരെ പിടികൂടി. ബാക്കിയുള്ളവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.
Post Your Comments