Gulf

കുവൈറ്റിൽ ഡ്രൈവിങ് ലൈസൻസ് ഉള്ളവരുടെ ശ്രദ്ധയ്ക്ക്

കുവൈറ്റ്: ഡ്രൈവിങ് ലൈസൻസ് ആവശ്യമുള്ള ജോലിയിൽ നിന്ന് മറ്റ് ജോലികളിലേക്ക് മാറുന്ന വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്ന നടപടി കർശനമാക്കുന്നു. ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമെ പുതിയ ലൈസൻസ് നൽകുകയുമുള്ളൂവെന്ന് മന്ത്രാലയം അറിയിച്ചു. ഇത് വാഹനമോടിക്കുന്ന വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനും അതുവഴി ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സഹായകരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Read also: റിക്രൂട്ടിംഗ് ഏജന്‍സിയെ സംബന്ധിച്ച് മുന്നറിയിപ്പുമായി കുവൈറ്റ്

ഗാർഹികമേഖലയിലെ ഡ്രൈവർമാർ, കമ്പനികളുടെ പി‌ആർ‌ഒമാർ, ഒരുവിഭാഗം മർച്ചന്റൈസർമാർ തുടങ്ങി ഏതാനും ചില വിഭാഗക്കാർക്ക് മാത്രമാണ് ഉപാധികളില്ലാതെ ലൈസൻസ് നൽകുന്നത്. മറ്റുള്ളവർക്ക് ലൈസൻസ് ലഭിക്കാൻ വേണ്ട ഉപാധികൾ രണ്ടുവർഷം കുവൈറ്റിലെ താമസം, സർവകലാശാലാ ബിരുദം, 600 ദിനാർ മാസശമ്പളം എന്നിവയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button