Latest NewsInternational

മൊബൈലിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ ഈ രാജ്യത്തിന് അനുമതി

ഹവാനാ: പൊതുജനങ്ങൾക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുമതി നല്‍കി ക്യൂബൻ സര്‍ക്കാര്‍. ഇതിന്റെ ആദ്യ ഘട്ടമായി ഒരു ചെറിയ വിഭാഗം മാധ്യമപ്രവർത്തകർക്ക് മാത്രമാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. എന്നാൽ 2018ന്റെ അവസാനത്തോടെ ക്യൂബയിൽ എല്ലാവർക്കും മൊബൈലിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

Also Read: ഓർത്തോഡോക്സ് പീഡനം: നിർണായക തീരുമാനവുമായി സുപ്രീം കോടതി

ഇന്റർനെറ്റിന്റെ ഉപയോഗം മൂലം സമ്പത്‌ഘടന വികസിപ്പിക്കാനും അതിലൂടെ രാജ്യ പുരോഗതിക്കും ഉപകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ക്യൂബൻ പ്രസിഡന്റ് മിഗുല്‍ ഡയസ് കാനല്‍ പറഞ്ഞു.

അമേരിക്കയുടെ ഉപരോധം നിലനില്കുന്നതിനാലാണ് ക്യൂബയിൽ വികസനങ്ങൾ മുരടിക്കുന്നത്. ഇന്റർനെറ്റ് സേവനങ്ങളിൽ ബഹുദൂരം പിന്നിലുള്ള രാജ്യമാണ് ക്യൂബ. ഇപ്പോൾ 3ജി സേവനമാണ് ക്യൂബയിൽ ലഭ്യമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button