Latest NewsKerala

ഇതാണ് മോദിയെ ജനകീയനാക്കുന്നത്, റാലിക്കിടെ പന്തല്‍ തകര്‍ന്ന് വീണ് പരുക്ക് പറ്റിയവരോട് പ്രധാനമന്ത്രി ചെയ്തത്

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനകീയനാക്കുന്നത് അദ്ദേഹത്തിന്റെ പെരുമാറ്റം കൂടിയാണ്. പശ്ചിമ ബംഗാളില്‍ മിഡ്‌നാപൂരില്‍ മോദി പങ്കെടുത്ത റാലിക്കിടെ താല്‍ക്കാലികമായി കെട്ടിയ പന്തല്‍ തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരുക്ക് പറ്റി. തുടര്‍ന്ന് പ്രസംഗം അദ്ദേഹം പകുതിയില്‍ നിര്‍ത്തി. തന്റെ സുരക്ഷയ്ക്ക് ഉണ്ടായിരുന്ന എസ്പിജി ഉദ്യോഗസ്ഥരെ അടക്കം രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചു. പരുക്ക് പറ്റിയവരെ അദ്ദേഹം ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.

കനത്ത മഴ കണക്കിലെടുത്താണ് പന്തല്‍ കെട്ടിയത്. ഇതിനിടെ ചിലര്‍ പ്രധാനമന്ത്രിയെ കാണാനായി തൂണുകളില്‍ വലിഞ്ഞ് കയറിയതാണ് പന്തല്‍ തകരാന്‍ കാരണമായത്. പന്തല്‍ തകരുന്നത് കണ്ട പ്രധാനമന്ത്രി തന്റെ പ്രസംഗം നിര്‍ത്തി. തൂണുകളില്‍ കയറിയവരോട് താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ആരും പരിഭ്രാന്തരായി ഓടെരുതെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.

തുടര്‍ന്ന് അദ്ദേഹത്തെ അനുഗമിച്ച് ഡോക്ടര്‍മാരും എസ്പിജി ഉദ്യോഗസ്ഥരും പരുക്ക് പറ്റിയവരെ ശുശ്രൂഷിക്കാന്‍ മുന്നിട്ടിറങ്ങി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ആംബുലന്‍സ് ഉപയോഗിച്ചാണ് പരുക്ക് പറ്റിയവരെ ആശുപത്രിയില്‍ എത്തിച്ചത്. റാലിക്ക് ശേഷം ആശുപത്രിയിലെത്തി പരുക്ക് പറ്റിയവരും സുഖവിവരങ്ങള്‍ അദ്ദേഹം അന്വേഷിച്ചു. ആശുപത്രി കിടക്കയില്‍ കിടന്ന് ഓട്ടോഗ്രാഫ് ചോദിച്ചവര്‍ക്ക് അദ്ദേഹം അതും നല്‍കിയാണ് മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button