ദുബായ് : രോഗബാധിതനായ പിതാവിന്റെ ചികിത്സയ്ക്കായി യുവാവ് സലൂണില്‍ നിന്ന് പണം മോഷ്ടിച്ചു. അറബ് യുവാവാണ് സലൂണില്‍ നിന്ന് പണം മോഷ്ടിച്ച് റാസല്‍ഖൈമയിലെ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്നത്.
സലൂണിലെ ജീവനക്കാരനായിരുന്ന യുവാവ് പിതാവിന്റെ ചികിത്സയ്ക്കായാണ് സലൂണില്‍ നിന്ന് 8,000 ദിര്‍ഹം മോഷ്ടിച്ചത്. താന്‍ ജോലിയില്‍ തിരിച്ചു കയറുമ്പോള്‍ പണം തിരിച്ചേല്‍പ്പിക്കാമെന്ന് കരുതിയിരുന്നതായി യുവാവ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ സലൂണ്‍ ഉടമ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് യുവാവിനെ ഞെട്ടിച്ചു.
Read Also : മലയാളി നടിയുടെ രണ്ട് വൃക്കകളും തകരാറില്‍ :
അതേസമയം പിതാവിന്റെ അപ്രതീക്ഷിത രോഗമാണ് യുവാവിനെ മോഷ്ടിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസും പ്രോസിക്യൂഷനും കണ്ടെത്തി. യുവാവ് പണം എടുത്തതിന്റെ സാഹചര്യം സലൂണ്‍ ഉമയും മനസിലാക്കി. ഇതോടെ യുവാവിനെതിരെ നല്കിയ കേസ് സലൂണ്‍ ഉടമ പിന്‍വലിച്ചു
Post Your Comments